പെണ്‍കുട്ടിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു
തൃശൂർ: അതിരപ്പിള്ളിയിൽ വനിതാ ദിനത്തിൽ 16 കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു. മൂന്ന് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. അവശയായ പെൺകുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു പ്രതിയെ തിരിച്ചറിഞ്ഞു.