ശ്രീനിവാസൻ വധക്കേസ് : പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി….

പാലക്കാട് : ആർഎസ്എസ് ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള പ്രതിക്കായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഈ പ്രതിയുടെ മൂന്ന് ചിത്രങ്ങളടക്കമുള്ള ലുക്കൗട്ട് നോട്ടീസാണ് എൻഐഎ പുറത്തിറക്കിയത്. ഇയാളെ തിരിച്ചറിയാൻ സഹായിക്കുന്നവർ 9497715294 എന്ന വാട്‌സ്ആപ്പ് നമ്പറിലോ info.koc.nia@gov.in എന്ന ഇമെയിലിലോ വിവരം കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു.

Related Articles

Back to top button