പുറത്ത് വരുന്നത്ഞെട്ടിക്കുന്ന വിവരങ്ങൾ…വീട്ടിൽ സ്ത്രീകൾ ഉണ്ടെന്ന് അറിയില്ല….
ഇടുക്കി : കട്ടപ്പനയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ദുരൂഹത മറനീങ്ങുന്നില്ല. അയൽവാസികളിൽ നിന്നടക്കം ലഭിക്കുന്ന വിവരങ്ങൾ ഒന്നിന് പുറകെ ഒന്നൊന്നായി കേസിനെ കൂടുതൽ സങ്കീര്‍ണ്ണമാകുകയാണ്. ഒരു വര്‍ക്ക് ഷോപ്പിലെ മോഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണിപ്പോൾ വലിയ വഴിത്തിവിലെത്തിയിരിക്കുന്നത്. മോഷണക്കേസിൽ പിടിയിലായ കക്കാട്ടുകടയിൽ താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പൂട്ടിയിട്ടിരിക്കുന്ന നിലയിൽ രണ്ട് സ്ത്രീകളെ കണ്ടെത്തിയത്. വിഷ്ണുവിന്റെ അമ്മയും സഹോദരിയുമായിരുന്നു വീട്ടിലുണ്ടായിരുന്നു.
വീട്ടിൽ സ്ത്രീകൾ ഉണ്ടായിരുന്ന വിവരം പുറത്താർക്കും അറിയില്ലായിരുന്നുവെന്ന് പഞ്ചായത്ത് മെമ്പർ രമ മനോഹരനും വിശദീകരിച്ചു. പലതവണ വീട്ടിൽ വന്നപ്പോഴും വീട്ടിലുളളവരെ പരിചയപ്പെടാൻ സാധിച്ചിട്ടില്ല. കൂടുതൽ സമയവും വീട് പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളിൽ വിഷ്ണുവിന്റെ അമ്മയും സഹോദരിയുമുളള വിവരം അറിയില്ലായിരുന്നു. അച്ഛനും മകനും മാത്രമാണുള്ളതെന്ന് പറഞ്ഞാണ് വീട് വാടകയ്ക്കെടുത്തത്. വിഷ്ണുവിനെ മാത്രമേ തങ്ങൾക്ക് അറിയൂ എന്നും പഞ്ചായത്ത് മെമ്പർ രമ മനോഹരൻ പറഞ്ഞു .