സിദ്ധിഖ് കാപ്പനെ സന്ദര്‍ശിച്ച് ഇ.ടി മുഹമ്മദ് ബഷീർ…

തിരുവനന്തപുരം: യു.പി പൊലീസ് കള്ളക്കേസില്‍ കുടുക്കിയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ സന്ദര്‍ശിച്ച് മുസ്ലിം ലീഗ് നേതാവും മലപ്പുറം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍.

അബ്ദുള്‍ നാസര്‍ മദനി, സിദ്ധിഖ് കാപ്പന്‍, സക്കരിയ, സഞ്ജീവ് ഭട്ട്‌, കഫീല്‍ഖാന്‍ തുടങ്ങി ഭരണകൂടം വേട്ടയാടുന്നവരുടെ പ്രശ്‌നങ്ങള്‍ താനാണ് പാര്‍ലമെന്റില്‍ ഉയര്‍ത്തികാട്ടിയതെന്ന് ഇ.ടി പറഞ്ഞു. ഇവരോടെല്ലാം ഭരണകൂടം ചെയ്തത് കടുത്ത അനീതിയാണെന്നും സത്യമേ വിജയിക്കുകയുള്ളൂവെന്നും ഇ.ടി പറഞ്ഞു. ഇവരുടെയെല്ലാം ധൈര്യവും ക്ഷമയും തന്റേടവും മതിപ്പുളവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന്റെ സംഘടനാ സംവിധാനം ശക്തമാണെന്നും മണ്ഡല പര്യടനം മികച്ച രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്മജ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയതിനെ എങ്ങനെ അനുകൂലമാക്കാമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസിന് കൃത്യമായി അറിയാമെന്നും അത് വിജയത്തിന് ആക്കം കൂട്ടുമെന്നും ഇ.ടി പറഞ്ഞു.

Related Articles

Back to top button