കെ.മുരളീധരന് വേണ്ടി ചുവരെഴുതി ടി.എൻ പ്രതാപൻ…
തൃശൂര്‍: കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനിടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ടി.എൻ പ്രതാപൻ. തൃശൂരില്‍ സുരേഷ് ഗോപിക്കും വി.എസ് സുനില്‍കുമാറിനുമെതിരെ ടി.എൻ പ്രതാപനായിരുന്നു മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പിക്ക് വേണ്ടി ചാലക്കുടിയിലിറങ്ങുമെന്നായപ്പോള്‍ വടകരയില്‍ നിന്ന് കെ മുരളീധരനെ മാറ്റി തൃശൂരില്‍ കൊണ്ടുവരാൻ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇത് മുരളീധരനെ സംബന്ധിച്ച് തൃപ്തികരമല്ലെന്ന സൂചനയാണ് നിലവില്‍ ലഭിക്കുന്നത്. ഇതിനിടെയാണ് പ്രവര്‍ത്തകരിലേക്ക് ആവേശം പകരുന്നതിനായി മുരളീധരന് വേണ്ടി ടിഎൻ പ്രതാപൻ ചുവരെഴുത്ത് നടത്തിയിരിക്കുന്നത്. തന്‍റെ വീടിന് സമീപമുള്ള മതിലില്‍ തന്നെയാണ് ടി.എൻ പ്രതാപന്‍റെ ചുവരെഴുത്ത്. മുരളീധരന് വേണ്ടിയുള്ള പ്രചാരണ പരിപാടികളുടെ തുടക്കമെന്ന നിലയിലാണ് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രതാപന്‍ ചുവരെഴുത്ത് നടത്തിയത്.