കെഎസ്ഇബി പവർ ഹൗസിന് സമീപം തീപിടിത്തം..
കോഴിക്കോട്: കക്കയം കെഎസ്ഇബി പവർ ഹൗസിന് സമീപം തീപിടിത്തം. പവർഹൗസിന് ഏകദേശം 100 മീറ്ററോളം മാത്രം അകലെയാണ് തീപടർന്നത്. ഫയർഫോഴ്സും കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും തീയണക്കാൻ ശ്രമിച്ചുവരുകയാണ്. രണ്ട് ദിവസത്തിനിടെ പ്രദേശത്തെ അഞ്ചാമത്തെ മേഖലയിലാണ് തീ പിടിത്തം ഉണ്ടാകുന്നത്.