രാഹുല്‍ മാങ്കൂട്ടത്തിലിന് മറുപടി നല്‍കി പത്മജ വേണുഗോപാല്‍…

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് മറുപടി നല്‍കി പത്മജ വേണുഗോപാല്‍. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തു പാർട്ടി അംഗത്വം സ്വീകരിച്ചശേഷം മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നൽകിയപ്പോഴാണ് തന്നെ വിമർശിച്ച രാഹുല്‍ ടിവിയിലിരുന്ന് നേതാവായ ആളാണെന്നും അദ്ദേഹം അതു തന്നോട് പറയേണ്ടെന്നും പത്മജ പ്രതികരിച്ചത്.കെ കരുണാകരന്റെ പാരമ്പര്യം പത്മജ വേണുഗോപാല്‍ ഇനി ഉപയോഗിച്ചാല്‍ തെരുവില്‍ നേരിടുമെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസ്താവനയ്ക്കാണ് പത്മജ മറുപടി നല്‍കിയത്. ‘ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയായി, ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായി പത്മജ അറിയപ്പെടും’-പത്മജയുടെ ബിജെപി പ്രവേശത്തെക്കുറിച്ച്‌ രാഹുല്‍ രാവിലെ പറഞ്ഞിരുന്നു.

Related Articles

Back to top button