ചക്കിട്ടപാറയിൽ വീണ്ടും പുലിയിറങ്ങി… വളർത്തുപട്ടികളെ…

കോഴിക്കോട് : ചക്കിട്ടപാറയിൽ വീണ്ടും പുലിയിറങ്ങി. ചക്കിട്ടപാറ പഞ്ചായത്തിലെ നാലാം വാർഡായ പൂഴിത്തോട് മാവട്ടത്താണ് പുലിയിറങ്ങിയത്. കൂട്ടിലടച്ചിരുന്ന രണ്ട് വളർത്തുപട്ടികളെ പുലി കടിച്ച് പരിക്കേൽപ്പിച്ചു.പൂഴിത്തോട് ജെമിനി കുമ്പുക്കലിന്റെ വീട്ടിലെയും പൂഴിത്തോട് സെന്റ് മേരീസ് ഭാഗത്തുള്ള സണ്ണി ഉറുമ്പിലിന്റെയും വീട്ടിലെ പട്ടികളെയാണ് പുലി അക്രമിച്ചത്. പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഇ. ബൈജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു.

Related Articles

Back to top button