വന്യജീവി ആക്രമണം… ജീപ്പ് സഫാരിക്ക് നിയന്ത്രണം….
ഇടുക്കി: ചിന്നക്കനാലിലും മറയൂരിലും ജീപ്പ് സഫാരിക്ക് നിയന്ത്രണം. വന്യമൃഗങ്ങളുടെ ആക്രമണം കണക്കിലെടുത്താണ് നടപടി. മൂന്നാർ ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരമാണ് മറയൂർ, ശാന്തൻപാറ പൊലീസ് ഉത്തരവിറക്കിയത്. റിസോർട്ട്, ഹോംസ്റ്റേ എന്നിവിടങ്ങളിൽ നിന്നുള്ള സഫാരികൾക്കാണ് നിയന്ത്രണം. രാത്രി എട്ടുമണിയ്ക്ക് ശേഷം സഞ്ചാരികളുമായി സഫാരി നടത്താൻ പാടില്ലെന്നാണ് നിർദേശം.