കെ കരുണാകരന്റെ സ്മൃതി മന്ദിരത്തിൽ എത്തി… തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു….
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങി ടിഎൻ പ്രതാപൻ. ലീഡർ കെ കരുണാകരന്റെ സ്മൃതി മന്ദിരത്തിൽ നിന്നാണ് പ്രതാപൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി അദ്ദേഹം പുഷ്പാർച്ചന നടത്തി. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതിൻ്റെ പശ്ചാത്തലത്തിലാണ് ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുൻപ് പ്രവർത്തനം ആരംഭിച്ചത്. ഞാൻ ലീഡറുടെ ഫാനാണ്. എല്ലാ തെരഞ്ഞെടുപ്പുകളും താൻ തുടങ്ങുന്നത് ലീഡറുടെ സ്മൃതി മണ്ഡപത്തിൽ നിന്നാണ്.
ഗുരുവായൂരപ്പനും ലീഡറും സാക്ഷിയാണെന്നും കെ കരുണാകരനെ സ്മരിച്ച് ടി എൻ പ്രതാപൻ പറഞ്ഞു.എല്ലാം ഗുരുവായുരപ്പന്റെയും ലീഡറുടെയും അനുഗ്രഹത്തിനായി സമർപ്പിക്കുന്നുവെന്നും പത്മജയുടെ പോക്കിനെക്കുറിച്ച് ഉന്നത നേതൃത്വം പ്രതികരിക്കുമെന്നും ടി എൻ പ്രതാപൻ പറഞ്ഞു.