കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഇന്ന് ഉയർത്തിയേക്കും

കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഇന്ന് ഉയർത്തിയേക്കും. ലോക്സഭ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിലാണ് ക്ഷാമബത്ത ഉയർത്തുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുക. ക്ഷാമബത്ത നാല് ശതമാനമാക്കി വർദ്ധിപ്പിക്കുമെന്നാണ് സൂചന. 2023 ഒക്ടോബറിലാണ് ഇതിനു മുൻപ് ക്ഷാമബത്ത ഉയർത്തിയത്. അന്നും നാല് ശതമാനമാണ് വർദ്ധിപ്പിച്ചിരുന്നത്.

കേന്ദ്രസർക്കാർ ജീവനക്കാരുടെ നിലവിലെ ക്ഷാമബത്ത 46 ശതമാനമാണ്. 48.87 ലക്ഷം ജീവനക്കാർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. അന്ന് പെൻഷൻകാരുടെ ആനുകൂല്യവും വർദ്ധിപ്പിച്ചിരുന്നു. 67.95 ലക്ഷം പെൻഷൻകാർക്ക് ആണ് നടപടിയുടെ ഗുണം ലഭിച്ചത്. ഇന്ന് കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചാല്‍ ക്ഷാമബത്ത 50 ശതമാനമായി ഉയരും. ക്ഷാമബത്ത 50 ശതമാനത്തില്‍ എത്തിയാല്‍ ഹൗസ് റെന്റ് അലവന്‍സ്, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം, ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് എന്നിവ വര്‍ദ്ധിപ്പിക്കണമെന്ന് ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Related Articles

Back to top button