തെരുവുനായകളെ സംരക്ഷിക്കാന്‍ ലൈസന്‍സ് വേണം…
തിരുവനന്തപുരം: തെരുവുനായകളെ സംരക്ഷിക്കാന്‍ താല്പര്യമുള്ള വ്യക്തികള്‍ക്ക് അതിനുള്ള ലൈസന്‍സ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു. 2023ലെ അനിമല്‍ ബര്‍ത്ത് കണ്ട്രോള് നിയമ പ്രകാരമാണ് കോടതി ഉത്തരവ്. തെരുവുനായകൾക്ക് വേണ്ട പരിഗണന നല്‍കണമെന്നും അവയെ സംരക്ഷിക്കാന്‍ വേണ്ട ലൈസന്‍സ് മൃഗ സ്നേഹികള്‍ എടുക്കണമെന്നും കോടതി പറഞ്ഞു. തെരുവുനായകളെ സംരക്ഷിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ നായപ്രേമികളോട് കോടതി ആവശ്യപ്പെട്ടു.