ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റ്.. ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച…
ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. രണ്ടാം സെഷൻ പിരിയുമ്പോള്‍ 55 ഓവറില്‍ 194 റണ്‍സിനിടെ എട്ട് വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. അഞ്ചുവിക്കറ്റ് നേട്ടം കൊയ്ത കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം നടത്തിയത്. ഇംഗ്ലണ്ടിനായി ഓപ്പണര്‍ സാക് ക്രൗലി 79 റണ്‍സെടുത്തു. അശ്വിന് രണ്ടും ജഡേജയ്ക്കും ഒന്നും വിക്കറ്റുകള്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് കരുതലോടെയാണ് ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് 83 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ കളഞ്ഞു.