സന്ദേശ്ഖാലിയിലെ യുവതിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്‍ ലൈംഗികമായി ആക്രമിച്ചെന്ന ആരോപണം ഉന്നയിച്ച സന്ദേശ്ഖാലിയിലെ യുവതിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ബംഗാള്‍ സന്ദര്‍ശനത്തിനിടെയാണ്, സന്ദേശ്ഖാലി ബരാസയില്‍ വെച്ച് പ്രധാനമന്ത്രിയും യുവതിയും കൂടിക്കാഴ്ച നടത്തിയത്. യുവതിയും സംഘവും തങ്ങളുടെ കഷ്ടപ്പാടുകളും വേദനയും പ്രധാനമന്ത്രിയെ അറിയിച്ചു. അദ്ദേഹം അത് പിതാവിനെ പോലെ ക്ഷമയോടെ കേട്ടെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. സ്ത്രീകള്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ വികാരധീനരായാണ് സംസാരിച്ചതെന്നും മോദി അവരെ ആശ്വസിപ്പിച്ചെന്നും നേതാക്കള്‍ പറഞ്ഞു.