അമ്പലപ്പുഴയിൽ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

അമ്പലപ്പുഴ: മത്സ്യതൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. പുറക്കാട് വടക്കൻ്റെ പറമ്പിൽ റാവു (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ, മകൾ: ദീപ്തി, മരുമകൻ: വിനോദ്.

Related Articles

Back to top button