കേരളത്തിന് ആശ്വാസം.. 13600 കോടി രൂപ കടമെടുക്കാൻ അനുമതി…
കേരളത്തിന് 13600 കോടി രൂപ കടമെടുക്കാൻ അനുമതി നൽകി സുപ്രീംകോടതി. കടമെടുപ്പ് അനുവദിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്ന വ്യവസ്ഥ വച്ച കേന്ദ്ര സർക്കാർ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. കേസുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്നും വ്യക്തമാക്കി.കേന്ദ്രം നിർദ്ദേശിച്ച 13600 കോടി സ്വീകാര്യമാണെന്ന് കേരളം അറിയിച്ചു, എന്നാൽ 15000 കോടി കൂടി വേണ്ടി വരുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബൽ വാദിച്ചു. സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. പെൻഷൻ, ക്ഷാമബത്ത, ആനുകൂല്യങ്ങൾ തുടങ്ങിയവ നല്‍കാൻ പണമില്ല. ഓവർഡ്രാഫ്റ്റിൻറെ സാഹചര്യമാണുള്ളത്. ശമ്പളം നല്കാനുള്ള പണം മാത്രം കൈയ്യിലുണ്ടെന്നും കേരളം അറിയിച്ചു. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് പരിഗണിക്കണമെന്ന് നിര്‍ദേശിച്ച കോടതി, ഹർജി നല്‍കാനുള്ളത് എല്ലാവരുടെയും അവകാശമെന്ന് നിരീക്ഷിച്ചു.