മെട്രോ തൃപ്പൂണിത്തുറയിലേക്ക്..
കൊച്ചി: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നാടിന് സമർപ്പിച്ചു. ഇതോടെ മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായി. ഇന്ന് രാവിലെ 10-ഓടെ തൃപ്പൂണിത്തുറ സ്റ്റേഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, കെ. ബാബു എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കെ.എം.ആർ.എൽ. മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റ തുടങ്ങിയവർ പങ്കെടുത്തു.പുതിയ പാത യാഥാർഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിൽ 25 സ്റ്റേഷനുകളായി. മെട്രോ പാതയുടെ ആകെ നീളം 28.125 കിലോമീറ്ററായി. ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള മെട്രോയുടെ ആദ്യഘട്ടത്തിൻ്റെ നിർമാണത്തിന് 7377 കോടി രൂപയാണ് ചിലവായത്.