താപനില ഉയരാൻ സാധ്യത… 8 ജില്ലകളിൽ….
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കാസർകോഡ്, കോട്ടയം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ നിലവിലുള്ളതിനെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യൽസ് വരെ താപനില ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.