പോലീസ് വാഹനം അടിച്ചുതകർത്തു… ഉദ്യോഗസ്ഥർക്ക്….
പാലക്കാട്: മദ്യലഹരിയിൽ യുവാവ് പോലീസ് വാഹനം അടിച്ചുതകർത്തു. പാലക്കാട് പുതുശ്ശേരിയിൽ ഇന്ന് വൈകുന്നേരമാണ് സംഭവം. പുതുശ്ശേരി പൂളക്കാട് സ്വദേശിയായ സന്തോഷിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. മദ്യപിച്ച് ബഹളമുണ്ടാക്കിയത് അന്വേഷിക്കാൻ എത്തിയ പോലീസുകാർക്ക് നേരെയായിരുന്നു പ്രതിയുടെ ആക്രമണം.