കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ചു… ശേഷം….

കാമുകന്റെ ജനനേന്ദ്രിയം യുവതി ഛേദിച്ചതായി പരാതി. ആക്രമണത്തിന് ശേഷം റോഡില്‍ തള്ളിയ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിനെ വീട്ടിലേക്ക് വിളിച്ച്‌ വരുത്തിയ ശേഷമായിരുന്നു യുവതിയുടെ ആക്രമണം.ലക്നൗവിലെ ബക്‌സാര്‍ ജില്ലയില്‍ ആണ് സംഭവം.സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അനില്‍ ഗോണ്ടിനെയാണ് കാമുകി ആക്രമിച്ചത്. വീട്ടിലേക്ക് വിളിച്ച്‌ വരുത്തിയ ശേഷം അനിലിനെ യുവതിയും ബന്ധുവും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തുടർന്ന് റോഡില്‍ ഉപേക്ഷിക്കപ്പെട്ട അനില്‍ ഒരുവിധത്തില്‍ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. പിന്നാലെ വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

Related Articles

Back to top button