കാട്ടാന ആക്രമണം…. വത്സലയുടെ കുടുംബത്തിന് 5 ലക്ഷം…
തൃശ്ശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വത്സലയുടെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം നൽകും. നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായിട്ടാണ് ചാലക്കുടി ഡിഎഫ്ഒ വത്സലയുടെ കുടുംബത്തിന് നാളെ 5 ലക്ഷം രൂപ കൈമാറുന്നത്. മരണാനന്തര ചടങ്ങിന്റെ ചിലവ് വനസംരക്ഷണ സമിതി വഹിക്കും. കാട്ടിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയ വാച്ചുമരം കോളനിയിലെ ഊരുമൂപ്പൻ രാജൻ്റെ ഭാര്യ വത്സലയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. മൃതദേഹം കാട്ടിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.