ചരിത്രകാരൻ ദലിത് ബന്ധു എൻ.കെ.ജോസ് അന്തരിച്ചു…
വൈക്കം: ചരിത്രകാരൻ ദലിത് ബന്ധു എൻ.കെ.ജോസ്(95) അന്തരിച്ചു. ഇന്നു വൈകിട്ട് 3ന് വൈക്കം വെച്ചൂർ അംബിക മാർക്കറ്റ് നമശിവായം വീട്ടിലാണ് അന്ത്യം. ഭാര്യ – പരേതയായ തങ്കമ്മ ജോസ്. സംസ്കാരം പിന്നീട്.1929 ഫെബ്രുവരി 29ന് കുര്യാക്കോസ് – മറിയാമ്മ ദമ്പതികളുടെ മകനായാണ് ജനനം. വെച്ചൂർ ദേവീവിലാസം സ്കൂൾ, ഉല്ലല എൻഎസ്എസ് സ്കൂൾ, ചേർത്തല ഗവ. ബോയ്സ് ഹൈസ്കൂൾ, ചങ്ങനാശേരി എസ്ബി ഹൈസ്കൂൾ എന്നിവിടങ്ങളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് എറണാകുളം തേവര എസ്എച്ച് കോളേജ്, സെന്റ് ആൽബർട്ട് കോളേജ് എന്നിവിടങ്ങളിൽനിന്നു കോളേജ് വിദ്യാഭ്യാസം നേടി. ശേഷം മഹാരാഷ്ട്ര വാർധയിലെ ഗാന്ധി ആശ്രമത്തിൽ ചേർന്നു. 6 വർഷം ഇവിടെ പ്രവർത്തിച്ചു.റാം മനോഹർ ലോഹ്യ, വിനോബ ബാവെ, ജയപ്രകാശ് നാരായൺ എന്നീ സോഷ്യലിസ്റ്റ് ആചാര്യന്മാരായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുക്കൾ. ജയപ്രകാശ് നാരായണന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു.