വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം – കുറത്തികാട് സ്വദേശികൾ പിടിയിൽ

മാവേലിക്കര- കുറത്തികേട് പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം ചെയ്ത കുറത്തികേട് സ്വദേശികളായ രണ്ടുപേർ കുറത്തിക്കാട് പൊലീസിന്റെ പിടിയിലായി. കുറത്തിക്കാട് സ്വദേശികളായ തെക്കേക്കര പള്ളിക്കൽ ഈസ്റ്റ് ചിറയുടെ തെക്കതിൽ പ്രസന്നൻ (56), ചൂരല്ലൂർ സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ശിവൻ പിള്ള (55) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതി രാത്രി 12 മണിക്ക് മാങ്കാംകുഴി ജംഗ്ഷന് തെക്കുവശമുള്ള വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷയുടെ ബാറ്ററി മോഷണം ചെയ്ത സംഭവത്തിൽ കറത്തിക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ മോഷ്ടിച്ച ബാറ്ററി ചാരുംമൂട് ജംഗ്ഷൻ വടക്കുവശമുള്ള ആക്രിക്കടയിൽ നിന്നും കണ്ടെടുത്തു. കുറത്തിക്കാട് ഇൻസ്‌പെക്ടർ ബി.രാജാഗോപാലിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ബിജു.സി.വി, സതീഷ് കുമാർ, എ.എസ്.ഐമാരയ രജീന്ദ്രദാസ്, നൗഷാദ് ടി.എസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button