പ്രണയം നിരസിച്ച 20കാരിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം.. യുവാവ്…

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് ഇരുപതുകാരിയെ കഴുത്തറുത്ത് കൊലപെടുത്താൻ ശ്രമം. ഇന്നലെ രാത്രി 7 മണിയോടെ പ്രാവച്ചമ്പലം കോൺവന്റ് റോഡിലാണ് സംഭവം. സംഭവശേഷം പ്രാവച്ചമ്പലം അരിക്കടമുക്ക് സ്വദേശിയായ യുവാവ് ഓടി രക്ഷപ്പെട്ടു.ഡിഗ്രി വിദ്യാർഥിയായ പെൺകുട്ടി ക്ലാസ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന നാട്ടുകാർ സംഭവം കാണുകയും യുവാവിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. ഇരുവരും നേരത്തെ സൗഹൃദത്തിലായിരുന്നതായി പറയുന്നു. പെൺകുട്ടിയെ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button