മഹുവ മൊയ്ത്രക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്…
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ മഹുവ മൊയ്ത്രക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. വിദേശനാണ്യ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. മാര്‍ച്ച് 11ന് ചോദ്യം ചെയ്യലിന് ഹാജരാവണം.
കോഴ ആരോപണത്തില്‍ എത്തിക്‌സ് കമ്മറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മഹുവയെ അയോഗ്യയാക്കിയിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ചോദ്യം ചോദിക്കാന്‍ മഹുവ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനയില്‍ നിന്ന് പ്രതിഫലം കൈപ്പറ്റിയെന്നായിരുന്നു ആരോപണം. മഹുവയുടെ മുന്‍ സുഹൃത്ത് ജയ് ആനന്ദ് ദെഹ്ദ്രായിയുടെ ആരോപണങ്ങളെ തുടര്‍ന്ന് ബി.ജെ.പി മുന്‍ എം.പി നിഷികാന്ത് ദുബെ ലോക്പാലിന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ പ്രാഥമിക അന്വഷണം നടത്താന്‍ ലോക്പാല്‍ സി.ബി.ഐയോട് നിര്‍ദേശിച്ചു.