സിദ്ധാർത്ഥിന്റെ ചിത്രങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു… കൊടിയുയർത്തി….

വയനാട്: സിദ്ധാർത്ഥിന്റെ ചിത്രങ്ങളും ഫ്ലക്സ് ബോർഡുകളും എസ്‍എഫ്ഐ പ്രവർത്തകർ നശിപ്പിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് പരിസരത്തും മറ്റും സ്ഥാപിച്ച ചിത്രങ്ങളും ഫ്ലക്സുമാണ് എസ്‍എഫ്ഐക്കാർ നശിപ്പിച്ചത്. ഫ്ലക്സ് ബോർഡുകൾ വലിച്ചെറിഞ്ഞ അക്രമികൾ സമീപത്ത് എസ്എഫ്ഐയുടെ കൊടിയുയർത്തി.

സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് കോളേജ് ക്യാമ്പസ് കഴിഞ്ഞ ദിവസം അടച്ചിരുന്നു. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് കോളേജ് ഒരാഴ്ചത്തേക്ക് അടച്ചത്. ഈ മാസം അഞ്ച് മുതൽ പത്ത് വരെ റഗുലർ ക്ലാസ് ഉണ്ടാകില്ലെന്നും പരീക്ഷ മാറ്റിവച്ചെന്നും അക്കാദമിക് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button