വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി…കബഡി അധ്യാപകൻ….
കൊല്ലം: വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കബഡി അദ്ധ്യാപകൻ അറസ്റ്റിൽ. ചിതറ സ്വദേശി അനിൽ കുമാറാണ് അറസ്റ്റിലായത്.കബഡി പരിശീലനത്തിനിടെയാണ് ഇയാൾ വിദ്യാർത്ഥിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ഇക്കാര്യം മറ്റാരോടും പറയരുതെന്ന് വ്യക്തമാക്കി ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതി വിദ്യാർത്ഥിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു.വീട്ടിലെത്തിയ കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. തുടർന്ന് രക്ഷിതാക്കൾ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.