18 കാരി കുഴഞ്ഞുവീണു മരിച്ചു..
പാലക്കാട്: കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദർശിച്ച് മടങ്ങവെ കുഴഞ്ഞു വീണ് വിദ്യാർത്ഥിനി മരിച്ചു . മണ്ണാർക്കാട് പയ്യനെടം സ്വദേശി അനാമികയാണ് മരിച്ചത്. 18 വയസായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുഴഞ്ഞു വീണതിന് പിന്നാലെ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.