സ്‌കൂട്ടറിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു… വിദ്യാർത്ഥി മരിച്ചു….

കോഴിക്കോട്: സ്‌കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർഥി മരിച്ചു. മലപ്പുറം തവനൂർ ചെറിക്കമ്മൽ മുഹമ്മദ് ഷാഫി (21) ആണ് മരിച്ചത്. പൂവാട്ടുപറമ്പ് പെട്രോൾ പമ്പിന് മുൻവശം ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം.കോഴിക്കോട്ടു നിന്നു മാവൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അതേ ദിശയിൽ വരികയായിരുന്ന സ്‌കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഷാഫി സംഭവ സ്‌ഥലത്തുതന്നെ മരിച്ചു. വെള്ളിമാട്‌കുന്ന് ജെഡിടി പോളിടെക്നിക് കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥി ആയിരുന്നു മുഹമ്മദ് ഷാഫി. പിതാവ്: കെ.ഷൗക്കത്തലി, മാതാവ്: ഖദീജ (വനിതാ ലീഗ് മുതുവല്ലൂർ പഞ്ചായത്ത് ട്രഷറർ). സഹോദരങ്ങൾ: ഷൗഫീറലി, ഷൗക്കില, ഷമീല, ഷംലൂല.

Related Articles

Back to top button