സുരേഷ് ഗോപി തൃശൂരില്‍ എത്തി…. റോഡ് ഷോ….
തൃശൂര്‍: പ്രചാരണത്തിനുള്ള ഒരുക്കവുമായി സുരേഷ് ഗോപി തൃശൂരില്‍ എത്തി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തൃശൂരില്‍ ആദ്യമായി എത്തുകയാണ് സുരേഷ് ഗോപി. ഗംഭീരമായ വരവേല്പാണ് സുരേഷ് ഗോപിക്ക് റെയില്‍വേ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്.റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ സുരേഷ് ഗോപിയെ സ്വരാജ് റൗണ്ടിലേക്ക് ആനയിച്ച ശേഷം റോഡ് ഷോയും നടത്തി. നാളെ മുതല്‍ പലയിടങ്ങളിലായി റോഡ് ഷോയോടെ പ്രചരണം നടത്താനാണ് ബിജെപിയുടെ തീരുമാനം. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ആയിരിക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഇതനുസരിച്ച് പ്രചാരണപ്രവര്‍ത്തനങ്ങളും അനൗദ്യോഗികമായി തുടങ്ങിയിരുന്നു.