സ്വീവേജ് ടാങ്കിലേക്ക് തൊഴിലാളികള്‍ വീണു… ഉരുക്ക് വടം പൊട്ടി….
തിരുവനന്തപുരം : സ്വീവേജ് ടാങ്കിലേക്ക് വീണ് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം വെണ്‍പാലവട്ടത്താണ് അപകടമുണ്ടായത്. പശ്ചിമ ബംഗാൾ സ്വദേശി പിന്‍റോ(30), ജാർഖണ്ഡ് സ്വദേശി അഫ്താബ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സ്വീവേജ് ടാങ്കിലെ ജോലിക്കിടെ ഉരുക്ക് വടം പൊട്ടിയാണ് തൊഴിലാളികള്‍ ടാങ്കിലേക്ക് വീണത്. നിര്‍മ്മാണത്തിലിരിക്കുന്ന അമ്പതടിയോളം താഴ്ച്ചയുള്ള സ്വീവേജ് ടാങ്കിലാണ് തൊഴിലാളികള്‍ വീണത്. ടാങ്കിലെ മണ്ണില്‍ പുതഞ്ഞുപോയ തൊഴിലാളികളെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ഫയര്‍ഫോഴ്സും പൊലീസുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.