തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സുരേഷ് ഗോപി.. വൈകിട്ട് റോഡ് ഷോ…
തൃശ്ശൂര്‍: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ സുരേഷ് ഗോപി പ്രചരണ രംഗത്തേക്ക്. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന സുരേഷ് ഗോപിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരിച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിലേക്ക് ആനയിക്കും. തുടര്‍ന്ന് റോഡ് ഷോ നടക്കും. സ്വരാജ് റൗണ്ട് ചുറ്റി കോര്‍പ്പറേഷന് മുന്നില്‍ സമാപിക്കുന്ന തരത്തിലാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. നാളെ മുതല്‍ എല്ലാ നിയോജന മണ്ഡലങ്ങളിലും റോഡ് ഷോയോടെ പ്രചരണം മുറുക്കാനാണ് ബി.ജെ.പിയുടെ ആലോചന.