ടി.പി വധക്കേസ് പ്രതികളുടെ മരണത്തിൽ ദുരൂഹത.. അന്വേഷണം വേണം…

ടി.പി വധക്കേസ് പ്രതികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കെ.എം ഷാജി. സിഎച്ച് അശോകൻ, പികെ കുഞ്ഞനന്തൻ എന്നിവരുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ചിരിക്കുന്നത്. പി.കെ കുഞ്ഞനന്തന് മാത്രം ജയിലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റത് എങ്ങനെയെന്ന് കെ.എം ഷാജി ചോദിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്നും ഷാജി ആവശ്യപ്പെട്ടു. ടി പി ചന്ദ്രശേഖരൻ കൊലപാതകക്കേസിൽ 13ാം പ്രതിയായിരുന്ന പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ സി.പി.എം നേതൃത്വത്തിന് പങ്കുണ്ടെന്ന് കെ.എം ഷാജി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം കോൺഗ്രസാണ് കുഞ്ഞനന്തനെ കൊന്നതെന്ന് മകൾ ആരോപിച്ചിരുന്നു. ഇത് അന്വേഷിക്കണമെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ മകൾ തയ്യാറുണ്ടോയെന്നും കെ.എം ഷാജി ചോദിച്ചു.

Related Articles

Back to top button