കുഴൽകിണർ കുഴിക്കുന്ന ലോറി കത്തിനശിച്ചു….

കണ്ണൂർ: കുഴൽകിണർ കുഴിക്കുന്ന ലോറി കത്തിനശിച്ചു. ചെമ്പന്തൊട്ടി- നടുവിൽ റോഡിൽ പള്ളിത്തട്ടിൽ ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം. നിടിയേങ്ങയിൽ നിന്ന്കു ഴൽകിണറിന്റെ പണികഴിഞ്ഞു കമ്പല്ലൂരിലേക്കു പോകുകയായിരുന്ന ലോറിയാണു തീപിടിച്ചു പൂർണമായും കത്തിയത്. തമിഴ്നാട് സ്വദേശിയായ ഡ്രൈവർ മുത്തുവും സഹായിയും ഓടിരക്ഷപ്പെട്ടു.

കമ്പല്ലൂരിലെ എം.വി.ജെ ബോർവെൽസ് ഉടമ സോജന് വേണ്ടി കരാറടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ലോറിയാണിത്. 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ലോറിയിൽ ഉണ്ടായിരുന്ന പുതിയ കംപ്രസർ ഉൾപ്പെടെയാണു തീപിടിത്തത്തിൽ നശിച്ചത്. തീപിടിത്തമുണ്ടായ സ്ഥലത്തെ മണിയംകുന്നേൽ മാത്യു എന്നയാളുടെ വീട്ടുവളപ്പിൽ നിർത്തിയിട്ട കാറിന്റെ പെയിന്റ് കനത്ത ചൂടിൽ ഉരുകി നശിച്ചു. തളിപ്പറമ്പ് അഗ്നിരക്ഷാ നിലയത്തിൽനിന്ന് എത്തിയ രണ്ടു യൂണിറ്റ് ചേർന്നാണു തീകെടുത്തിയത്.

Related Articles

Back to top button