സിദ്ധാർത്ഥന്റെ മരണം… സമരവുമായി കോൺഗ്രസ്….
തിരുവനന്തപുരം: വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ സമരവുമായി കോൺഗ്രസ് സംഘടനകൾ. വിദ്യാർഥി- യുവജന- മഹിളാ വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള കടുത്ത പ്രതിഷേധത്തിലേക്കാണ് കോൺഗ്രസ് നീങ്ങുന്നത്. പ്രതിഷേധ രീതി ഉൾപ്പെടെ പ്രഖ്യാപിക്കുന്നതിനായി ഇന്ന് രാവിലെ 11 മണിയ്ക്ക് കെ എസ് യു , യൂത്ത്‌കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരുടെ സംയുക്ത വാർത്താസമ്മേളനം നടക്കും.
കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. ഡീൻ അടക്കമുള്ള അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം അനുഷ്ഠിക്കാനാണ് ലക്ഷ്യമിടുന്നത്.