അയൽവാസിയായ സ്ത്രീയുടെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം… പ്രതി….

കൊല്ലം: അയൽവാസിയായ സ്ത്രീയുടെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ചാ​ത്ത​ന്നൂ​ര്‍ ഇ​ട​നാ​ട് സ്വദേശി ബി​ജു​കു​മാ​ര്‍ ആ​ണ് (50) പി​ടി​യി​ലാ​യ​ത്. സ​മീ​പ​വാ​സി​യാ​യ സ്ത്രീ​യു​ടെ മകനുമായുള്ള മുൻ വെെരാ​ഗ്യത്തിന്റെ പേരിലായിരുന്നു മർദ്ദനം.ഫെബ്രുവരി 29 ന് വെെകിട്ടോടെയായിരുന്നു സംഭവം നടന്നത്.സംഭവ ദിവസം വെെകിട്ട് നാ​ലോ​ടെ പ്ര​തി സ​മീ​പ​വാ​സി​യുടെ വീ​ട്ടി​ല്‍ ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും ജ​ന​ല്‍ചി​ല്ലു​ക​ള്‍ അ​ടി​ച്ച് ത​ക​ര്‍ക്കു​ക​യു​മാ​യി​രു​ന്നു. തടയാനെത്തിയ സ്ത്രീയെ തള്ളിമാറ്റിയ ശേഷം മരക്കക്ഷ്ണം കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. ചാ​ത്ത​ന്നൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി​ജ​യ​രാ​ഘ​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button