മൃ​ഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃ​ഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു. വെള്ളിയാഴ്ച രാത്രിയാണ് 5 വയസ് പ്രായമുള്ള ഹനുമാൻ കുരങ്ങ് പെൺകുരങ്ങിന് ജന്മം നൽകിയത്. മൃഗശാലയിൽ നിന്ന് ചാടിപ്പോയ കുരങ്ങിനെ പ്രത്യേക കൂട്ടിൽ പാർപ്പിച്ചുവരികയായിരുന്നു. നിലവിൽ അമ്മ കുരങ്ങിന്റെയും കുട്ടി കുരങ്ങിന്റെയും ആരോഗ്യനില തൃപ്തികരമാണ്. പ്രസവിച്ചതിന് പിന്നാലെ കുരങ്ങിന്റെ ആഹാരക്രമത്തിലും മാറ്റം വരുത്തി. രാവിലെ ഒരു നേരമാണ് ആഹാരം. പ്രോട്ടീൻ, കാൽസ്യം എന്നിവ കൂടുതൽ അടങ്ങുന്ന ആഹാരമാണ് നൽകുന്നത്. അമ്മയെയും കുട്ടിയേയും മൃഗശാല അധികൃതർ നിരീക്ഷിച്ചു വരികയാണ്.

Related Articles

Back to top button