പാകിസ്താൻ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ്

ഷെഹ്ബാസ് ഷെരീഫ് പാകിസ്താൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 201 വോട്ടുകൾക്കാണ് ഷെരീഫിന്റെ ജയം. പാകിസ്താ തെഹ്‌രീക്-ഇ-ഇൻസാഫ് സ്ഥാനാർത്ഥി ഒമർ അയൂബ് ഖാൻ 92 വോട്ടുകൾ നേടി. സ്പീക്കർ സർദാർ അയാസ് സാദിഖ് വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാകിസ്താന്റെ 24ാമത്തെ പ്രധാനമന്ത്രിയാണ് ഷെഹ്ബാസ് ഷെരീഫ്. ഇത് രണ്ടാം തവണയാണ് ഷെഹ്ബാസ് ഷെരീഫ് പാകിസ്താനെ നയിക്കുന്നത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയെങ്കിലും പിഎംഎൽ എന്നും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും സഖ്യ സർക്കാർ രൂപീകരിക്കാൻ സമ്മതിക്കുകയായിരുന്നു. ഇതോടെ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഏറെ അനിശ്ചിതത്വങ്ങൾക്ക് സാക്ഷ്യം വഹിച്ച പാകിസ്താൻ തിരഞ്ഞെടുപ്പ് സഖ്യ സർക്കാർ രൂപീകരണത്തിലേക്ക് എത്തിച്ചതിന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞ നടക്കുന്നത്.

Related Articles

Back to top button