പറവൂർ നഗരസഭയിൽ നിന്ന് കാണാതായ ആധാരങ്ങൾ കണ്ടെത്തി

കൊല്ലം: പറവൂർ നഗരസഭയിൽ നിന്ന് കാണാതായ ആധാരങ്ങൾ കണ്ടെത്തി. ഭരണസമിതിയുടെ നേതൃത്വത്തിൽ ഇന്ന് നടത്തിയ തിരച്ചിലിലാണ് ഓഫീസിലെ ഷെൽഫിൽ നിന്ന് ആധാരങ്ങൾ കണ്ടെത്തിയത്. പറവൂർ നഗരസഭ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ അടക്കം ഇരുപതോളം വസ്തുക്കളുടെ ആധാരങ്ങളാണ് കാണാതെ പോയത്. രേഖകൾ നഷ്ടമായതോടെ നഗരസഭയിലെ പല പദ്ധതികളും ആശങ്കയിൽ ആയിരുന്നു. തുടർന്നാണ് ഭരണസമിതിയുടെ നേതൃത്വത്തിൽ അവധി ദിവസമായ ഇന്ന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉൾപ്പെടുത്തി തിരച്ചിൽ നടത്തിയത്. എന്നാൽ ചില ആധാരാങ്ങൾ കൂടി ലഭിക്കാനുണ്ടെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഷെൽഫിൽ ഉണ്ടായിരുന്നില്ലെന്നും രേഖകൾ കാണാതായതിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

Related Articles

Back to top button