പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ഇന്ന് ചേരും…

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് മന്ത്രിസഭാ യോഗം ചേരും. പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള കേന്ദ്രമന്ത്രിമാരുടെ അവസാന യോഗമായിരിക്കും ഇത്. സുഷമ സ്വരാജ് ഭവനിലാണ് യോഗം ചേരുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണമായിരിക്കും യോ​ഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും വികസന പദ്ധതികളും ഊന്നിപ്പറയുന്നതിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ശ്രദ്ധ കേന്ദ്രീകരിക്കും. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകളും എൻഡിഎ 400-ലധികം സീറ്റുകളും നേടുമെന്നാണ് കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. 195 മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

Related Articles

Back to top button