വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയത്…ബൈക്ക് പൂർണ്ണമായി കത്തി…

കോഴിക്കോട്: ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ദൃക്സാക്ഷി. പുലർച്ചെ നാലരയ്ക്ക് ശേഷമാണ് സംഭവമെന്നും വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നും ദൃക്സാക്ഷി പറഞ്ഞു. ബൈക്ക് മറിഞ്ഞ് പൂർണ്ണമായി കത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ തന്നെ കെഎസ്ഇബിയിലും ഫയർ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും വിളിച്ചു വിവരമറിയിച്ചു. അവരെത്തിയാണ് തീയണച്ചതെന്നും ദൃക്സാക്ഷി പറഞ്ഞു. കോഴിക്കോട് സൗത്ത് കൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച ബൈക്ക് പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു.

എന്നാൽ യുവാക്കളുടെ മുഖം വ്യക്തമായിരുന്നില്ല. അതേസമയം, യുവാക്കൾ കോഴിക്കോട് സ്വദേശികളാണെന്ന് സൂചനയുണ്ട്. ഇവരുടെ ബന്ധുക്കളോട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. അപകട മരണമാണെന്ന നി​ഗമനത്തിലാണ് പൊലീസ്. ആശുപത്രിയിലെത്തിക്കുമ്പോൾ ഒരാൾ മരിക്കുകയും, ഒരാൾക്ക് ജീവനും ഉണ്ടായിരുന്നു. നിലവിൽ മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button