ആലപ്പുഴയിൽ കെഎസ്എഫ്ഇ ഓഫീസിൽ യുവതിയെ വെട്ടികൊല്ലാൻ ശ്രമം…
ആലപ്പുഴ: കെഎസ്എഫ്ഇ ഓഫീസിൽ യുവതിയെ വെട്ടികൊല്ലാൻ ശ്രമം. കളക്ഷൻ ഏജന്റ് മായാദേവിയെയാണ് വെട്ടിയത്. കളർകോട് ശാഖയിലാണ് സംഭവം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമണത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.മായാദേവിയുടെ അനുജത്തിയുടെ ഭർത്താവ് സുരേഷ് കുമാറാണ് ആക്രമിച്ചത്. ഉച്ചക്ക് ഓഫീസിനുള്ളിൽ മറ്റു ജീവനക്കാരുടെ മുന്നിൽ വെച്ചാണ് സംഭവം. കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജീവനക്കാർ ഉടൻ പ്രതിയെ പിടിച്ചുമാറ്റി.