ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസർക്ക് മർദ്ദനം…
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസർക്ക് മർദനമേറ്റു. ആശുപത്രിയിലെ സെക്യൂരിറ്റി ഓഫീസറായ അജിത്ത് കുമാറിനാണ് മർദ്ദനമേറ്റത്. ഇന്ന് വൈകിട്ട് 6:30ഓടെ ആയിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവിനെ തടഞ്ഞപ്പോൾ മർദ്ദിച്ചതായാണ് പരാതി. അത്യാഹിത വിഭാഗത്തിൽ കിടന്ന രോഗിയെ സന്ദർശിക്കാനെത്തിയ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് വാഴയിൽ ചിറ വീട്ടിൽ അഭിഭിത്ത് കുമാർ (28)നെ എയ്ഡ് പോസ്റ്റിലെ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ ജയിസ് എന്നിവർ ചേർന്ന് പിടികൂടി അമ്പലപ്പുഴ പൊലീസിന് കൈമാറി. സെക്യൂരിറ്റി ഓഫീസർ അജിത്ത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.