വിവാഹദിനത്തിലെ വിവാദം…മറുപടിയുമായി ഗോകുല്‍ സുരേഷ്….

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനിടെ മമ്മൂട്ടിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത് മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്നതായിരുന്നു ചിത്രം. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാമും ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ‘വേറെ ആളെ നോക്ക്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം അവര്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍, ഇതിന് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് മറുപടിയുമായെത്തി. ‘ചില ആളുകള്‍ ഇങ്ങനെയാണ്. പകുതി വിവരങ്ങള്‍ മാത്രം വിഴുങ്ങുകയും നെഗറ്റീവിറ്റി ഛര്‍ദ്ദിക്കുകയും ചെയ്യും’ എന്നായിരുന്നു ഗോകുല്‍ ഇതിന് നല്‍കിയ മറുപടി. ഗോകുല്‍ തന്റെ പ്രൈവറ്റ് അക്കൗണ്ടില്‍ നിന്നാണ് ശീതളിന് മറുപടി നല്‍കിയത്. ഭാഗ്യ സുരേഷിന്റെ വിവാഹച്ചടങ്ങിനെത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള അതിഥികളുടെ അടുത്തെത്തിയ പ്രധാനമന്ത്രി എല്ലാവര്‍ക്കും അക്ഷതം സമ്മാനിച്ചിരുന്നു. മമ്മൂട്ടി മോദിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്തിരുന്നു. അതിന് മുമ്പെടുത്ത ചിത്രത്തിലാണ് മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്നതെന്നും ഈ ചിത്രം തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ താൽപര്യങ്ങള്‍ക്കായി ചിലര്‍ പ്രചരിപ്പിക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

Related Articles

Back to top button