സുരേഷ് ഗോപിയുടെ മകളുടെ വിവാഹം…ഗുരുവായൂരിൽ വൻ താരനിര….

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിൽ വൻ താരനിര. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്കെടുക്കുന്ന വിവാഹമായതിനാല്‍ അതീവ സുരക്ഷയാണ് സ്ഥലത്ത്. സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുക്കളായ സിനിമയിലെ വന്‍ താരനിരയും വിവാഹത്തിന് എത്തുന്നുണ്ട്. മലയാള സിനിമയിലെ മുന്‍നിരക്കാരെ ഒരുമിച്ച് കാണാന്‍ കഴിയുന്നതിന്‍റെ ആവേശം സിനിമാപ്രേമികളെ സംബന്ധിച്ച് ഉണ്ട്. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുനിന്നുള്ള നിരവധി വീഡിയോകള്‍ ഇതിനകം വൈറല്‍ ആയിട്ടുണ്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഖുഷ്ബു എന്നിവരൊക്കെ നേരത്തേതന്നെ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയിട്ടുണ്ട്. വിവാഹത്തിന് തലേ രാത്രി തന്നെ മോഹന്‍ലാലും മമ്മൂട്ടിയും കുടുംബസമേതം എത്തിയിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അതേസമയം വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇന്ന് രാവിലെ കാറില്‍ വന്നിറങ്ങിയ മോഹന്‍ലാല്‍ അടക്കമുള്ള താരനിര ആരാധകര്‍ക്ക് വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്.

Related Articles

Back to top button