സുരേഷ് ഗോപി ബുക്ക് ചെയ്തത് 300 മുഴം… 500 മുഴം നൽകും….
തൃശൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കാനിരിക്കുകയാണ്. പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന ചടങ്ങ് ഇതിനോടകം തന്നെ വലിയ മാധ്യമ ശ്രദ്ധയിലേക്ക് എത്തിക്കഴിഞ്ഞു.ഇപ്പോഴിതാ വിവാഹത്തിന് ബുക്ക് ചെയ്ത മുല്ലപ്പൂവാണ് താരം. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനായി 500 മുഴം മുല്ലപ്പൂ നൽകുമെന്നാണ് പൂക്കച്ചവടക്കാരിയായ ധന്യ അറിയിച്ചിരിക്കുന്നത്. കൈക്കുഞ്ഞുമായി ഗുരുവായൂർ കിഴക്കേ നടയിൽ മുല്ലപ്പു വിൽക്കുന്ന ധന്യയുടെ വീഡിയോ നേരത്തെ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. സുരേഷ് ഗോപി 300 മുഴമാണ് ആവശ്യപ്പെട്ടത്. എന്നാൽ 500 മുഴം നൽകുമെന്നാണ് ധന്യ പറയുന്നത്. തന്റെ കുടുംബാംഗത്തിന് എന്ന പോലെ പൂക്കൾ ഒരുക്കുമെന്ന് ധന്യ നേരത്തെ പറഞ്ഞിരുന്നു. സുരേഷ് ഗോപി എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും ധന്യ പറഞ്ഞു.