പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ അഴിപ്പിച്ചു തൃശൂര്‍ കോര്‍പ്പറേഷന്‍.. പിന്നാലെ…

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനായി തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കോര്‍പ്പറേഷന്‍ അഴിപ്പിച്ചു. തെക്കേ ഗോപുര നടയ്ക്ക് സമീപം പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളാണ് കോര്‍പ്പറേഷന്‍ വാഹനത്തിലെത്തി ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. പിന്നാലെ പ്രതിഷേധവുമായി ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി ബോര്‍ഡ് അഴിക്കുന്നത് തടഞ്ഞു. വാഹനത്തില്‍ കയറ്റിയ ഫ്ലക്സ് ബോര്‍ഡുകള്‍ തിരികെ കെട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ ഫ്ലക്സ് തിരിച്ചു കെട്ടുകയായിരുന്നു.

Related Articles

Back to top button