ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് എത്തിച്ച ആന കുഴഞ്ഞു വീണു
ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് എത്തിച്ച ആന കുഴഞ്ഞു വീണു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഉടമസ്ഥതയിലുള്ള വെട്ടിക്കാട്ട് ചന്ദ്രശേഖരനാണ് കുഴഞ്ഞു വീണത്. വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ പുരോഗമിക്കുന്നു.