പത്മകുമാറിന് പുതിയ സെൽ… ഒപ്പം സന്ദീപും…ഇന്ന് ജീവനൊടുക്കിയ ശ്രീമഹേഷ്….
തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി പത്മകുമാറിനെ പുതിയ സെല്ലിലേക്ക് മാറ്റി. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ സുരക്ഷാ ബ്ലോക്കിലേക്കാണ് മാറ്റിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനൊപ്പമാണ് പത്മകുമാറിനെ പാർപ്പിച്ചിരിക്കുന്നത്. ഇന്ന് ശാസ്താംകോട്ടയിൽ വെച്ച് ട്രെയിനിൽ നിന്നും ചാടി മരിച്ച ശ്രീമഹേഷും ഇതേ സെല്ലിലായിരുന്നു.