ഗവർണറുടെ കാറിന്റെ നഷ്ടം എത്രയാണെങ്കിലും കെട്ടിവയ്ക്കാം…നിയമത്തിന്റെ വഴിക്കെന്ന് കോടതി….

തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ കേസിൽ നിലപാട് മയപ്പെടുത്തി പ്രോസിക്യൂഷൻ. ഗുരുതരമായ കുറ്റകൃത്യമാണെന്നും ജാമ്യം കൊടുക്കരുതെന്നും ഇന്നലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വാദിച്ച അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, പ്രതികള്‍ക്ക് അനുകൂല നിലപാടാണ് ഇന്ന് കോടതിയിൽ സ്വീകരിച്ചത്. ഗവർണറുടെ കാറിനുണ്ടായ നഷ്ടം എത്രയാണെങ്കിലും കെട്ടിവയ്ക്കാമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തോട്,  കാശ് കെട്ടിവച്ചാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും കോടതി പ്രതികരിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.

Related Articles

Back to top button